Friday, May 15, 2009

ആരണ്യകം........

ആരണ്യകം ……..എന്നെ വളരെയധികം ആകര്‍ഷിച്ച ഒരു ഫിലിം……ഇത്രയേറെ ഇഷ്ടം തോന്നാന്‍ വേണ്ടും ആ ഫിലിമില്‍ എന്താണ് ഉള്ളത്‌ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല……


16 കാരിയായ അമ്മിണിയാണ് ഇതിലെ പ്രധാന കഥാപാത്രം…..ഒരു പ്രത്യേക സ്വഭാവക്കാരിയാണ് അവള്‍….ചിലപ്പോള്‍ അവളിലെ പ്രത്യേകത ആവാം എന്നെ ആകര്‍ഷിച്ചത്‌….ഒരു പക്ഷെ അവള്‍ നോര്‍മല്‍ ആണോ എന്ന സംശയവും നമ്മിലുണ്ടാക്കിയേക്കാം….അവള്‍ക്ക്‌ അവളുടെ പ്രായത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ട്….16 വര്‍ഷം 11 മാസം….


അടങ്ങിയിരിക്കുന്ന ഒരു കുട്ടിയായിരുന്നില്ല അമ്മിണി……രാവിലെ തന്നെ തന്റെ ബാഗും എടുത്തുകൊണ്ട് കാട്ടിലും മേട്ടിലുമെല്ലാം ചുറ്റി നടക്കും……എല്ലാവര്‍ക്കും അരിശമായിരുന്നു അവളോട്‌…..നല്ല ഒരു സുഹൃത്ത് എന്ന് പറയാന്‍ ഒരാളുണ്ടായിരുന്നില്ല അവള്‍ക്ക്‌….അതുകൊണ്ടാവാം കാട്ടിലെ പക്ഷികളെ അവള്‍ കൂട്ടുപിടിച്ചത്……..


പക്ഷികള്‍ എന്ന് പറഞ്ഞാല്‍ വല്ലാത്ത ക്റേസ് ആണ് അവള്‍ക്ക്‌……അവയെക്കുറിച്ച് വായിക്കാനും അറിയാനും വല്ലാത്ത ത്വരയാണ്……അങ്ങനെ കാട്ടിലെ ചുറ്റിനടക്കലിനിടയില്‍ ഒരു സുഹൃത്തിനെ അവള്‍ക്ക്‌ കിട്ടി……അവളെക്കാളും ഒത്തിരി മുതിര്‍ന്ന ഒരു വ്യക്തി…....അയാളുടെ പേര് എനിക്കോര്‍മ വരുന്നില്ല…..തല്ക്കാലം ദേവന്‍ എന്നുപറയാം……കാട്ടിലെ അവളുടെ വായനാ സ്ഥലം പങ്കുവെച്ച ഒരാളായിരുന്നു അയാള്‍……അങ്ങനെ അവര്‍ സുഹൃത്തുക്കളായി…..അവര്‍ പിരിയുന്നേരം അയാള്‍ ഒരു ബുക്ക്‌ അവള്‍ക്കു കൊടുത്തു…….’കേരളത്തിലെ പക്ഷികള്‍ ‘…..വല്ലാത്ത സന്തോഷമായി അവള്‍ക്ക്‌……..അയാള്‍ ഒരു നക്സലൈറ്റ്‌ ആണെന്നുള്ള കാര്യം കുടി ഞാന്‍ ഇവിടെ ഓര്‍മ്മപ്പെടുത്തട്ടെ…..


എന്ത് കാര്യവും വെട്ടിത്തുറന്നു പറയാന്‍ മടിയില്ല എങ്കിലും അങ്ങനെ പറയാന്‍ വയ്യാത്ത കാര്യങ്ങള്‍ അവള്‍ തന്റെ നോട്ടുബുക്കില്‍ കുറിച്ചിടും………പ്രശസ്ത എഴുത്തുകാരായ മാധവിക്കുട്ടി, ബഷീര്‍ തുടങ്ങിയവര്‍ക്ക്‌ കത്തുകളും എഴുത്തും….അവള്‍ വായിച്ച പുസ്തകങ്ങളുടെ മറുപടിയാണ് എല്ലാ കത്തുകളും….പക്ഷെ ഒന്നും അയക്കാറില്ല…അതെ അവള്‍ അങ്ങനെയാണ്….


കാഴ്ചയില്‍ അവള്‍ വലിയ സുന്ദരിയൊന്നുമല്ല……..പക്ഷെ അവളിലെ സൌന്ദര്യം കണ്ടെത്താന്‍ ശ്രമിച്ച ഒരാളുണ്ട്…മോഹനേട്ടന്‍….മോഹനേട്ടനു് ഒത്തിരി ഇഷ്ടമായിരുന്നു അവളെ…..ഒരിടത്തും പതറാത്ത അമ്മിണി മോഹനേട്ടന്റെ മുന്നില്‍ ഒന്നു പതറിയില്ലേ…?....എങ്കിലും അവളിലെ ഇഷ്ടം അവള്‍ ആരോടും പറയുന്നില്ല………


ആ ഇഷ്ടം അധികനാള്‍ മുന്നോട്ടു പോയില്ല….അവള്‍ സ്നേഹിച്ച അവളെ സ്നേഹിച്ച മോഹനേട്ടന്‍ കൊല്ലപ്പെട്ടു…….അതും അവളുടെ ഒരേ ഒരു സുഹൃത്തിന്റെ കൈ കൊണ്ടു തന്നെ………

കഥയുടെ അവസാനം ആ മനുഷ്യന്‍ തിരിച്ചറിയുന്നു താന്‍ കൊന്നത് തന്റെ സുഹൃത്ത് ഇഷ്ടപ്പെടുന്ന വ്യക്തിയെ ആണെന്ന്…….മാപ്പു പറച്ചിലില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കിയ ആ മനുഷ്യന്‍ അമ്മിണിയോട് ചെയ്ത തെറ്റിന് പ്രാശ്ചിതമായി പോലീസിനു മുന്നില്‍ കീഴടങ്ങുന്നു…..

പാവം അമ്മിണി………..അവളുടെ നഷ്ടം നികത്താന്‍ ആര്‍ക്കു കഴിയും……തനിക്ക്‌ ആദ്യമായി അടുപ്പം തോന്നിയ രണ്ടുപേര്‍………..ഇരുവരും പോയി………അവളെ തനിച്ചാക്കിക്കൊണ്ട്……………


“ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ

സ്നേഹാതുരമാം തൊട്ടുരിയാടിയ പോലെ

മണ്ണിന്റെ ഇളം ചുടാര്‍ന്നൊരു മാറില്‍

ഈറനാമൊരിന്ദു കിരണം………………”


ഇതിലെ പാട്ടുകളും വളരെ ഇഷ്ടം തോന്നുന്നവയാണ്……..അമ്മിണിയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ഈ കഥ ഇഷ്ടപ്പെടില്ലേ…….? do u want to hear this song pls visit..........

http://www.youtube.com/watch?v=X9XfAQf7sss


ഇതാണ് ‘ആരണ്യകം ‘ എന്നെ ആകര്‍ഷിച്ച കഥ………….

സ്വപ്നസംഗീതം......


തന്ത്രികള്‍ മീട്ടുന്നൊരു കല്‍വീണ

ഒരു മന്ദ സ്പര്‍ശമായെന്‍

വിരലുകള്‍ തലോടിയാ കമ്പിയില്‍........

അറിയാതോരീണമെന്‍ കാതിലിരമ്പുന്നു

സംഗീത ധാരയിലലിഞൊരെന്‍ മനം

കുളിരലയിലമരുകയായ്

എന്‍ ഇമകള്‍ പാതിയടയുകയായ്......

ഒരു മയില്‍പീലിതന്‍ തലോടലില്‍

സാന്ത്വനമേകി ഞാന്‍ നിദ്രയിലമര്‍ന്നു പോയ്

ഒരു നേര്‍ത്ത സ്വപ്നത്തിലേക്കിറങിടു-

ന്നെന്‍ മനത്തിലേക്കിതാ
തേങ്ങുന്നൊരോര്‍മ്മ.......

പോസ്റ്റ് ചെയ്തത് Lichu........

1 അഭിപ്രായ(ങ്ങള്‍):

പ്രണയം പറഞ്ഞു...

ഒരു നേര്‍ത്ത സ്വപ്നത്തിലേക്കിറങിടു-

ന്നെന്‍ മനത്തിലേക്കിതാ
തേങ്ങുന്നൊരോര്‍മ്മ.......


enthanu aa ormma?? answer enikku mail cheytha matheetto...
May 15, 2009 9:43 AM

കണ്ണീര്‍പ്പാടം.......

വിടര്‍ന്ന മിഴികള്‍ക്കും
നിറഞ്ഞ പുഞ്ചിരിക്കും
തുള്ളിത്തുളുമ്പും ചലനത്തിനു-
മപ്പുറം നിശ്ചലമായ
ഒളിഞ്ഞു കിടക്കുന്ന പാടം
എന്‍ മനസ്സാകുന്ന പാടം..........
പാടം കിളക്കും കലപ്പയായ്‌
നീ എന്നില്‍ കിളക്കുന്നു
അതില്‍ വിളയും നെന്മണിയായ്
എന്‍ സ്വപ്നങ്ങളും...
സുര്യകിരണങ്ങള്‍ തന്‍ നോട്ടത്തില്‍
വരളുന്നോരെന്‍ മനം
കുളിര്‍പ്പിക്കും മഴയായ്‌
കണ്ണുനീര്‍ മുത്തുകള്‍ ഉതിരുന്നുവോ……
പോസ്റ്റ് ചെയ്തത് Lichu........ ല്‍ 8:37 AM
2 അഭിപ്രായ(ങ്ങള്‍):

deeps പറഞ്ഞു...

thats a beautifully written one ...
hope those kannuneer muthukaL have already turned to ripples of laughter ...
May 14, 2009 8:41 PM
പ്രണയം പറഞ്ഞു...

wowwwwwwwwwwwwwwwwwwwwwwwww .. Superb....
Philosopheem superb. varikalum superb...
May 15, 2009 9:41 AM

Aljo പറഞ്ഞു...

Nannayirikkunnoooo..!!
May 16, 2009 11:34 AM
The Eye പറഞ്ഞു...

Varikal nannyittundu...!
May 16, 2009 11:36 AM
Sukanya പറഞ്ഞു...

Good one. All the best.
May 18, 2009 2:51 AM
ശ്രീഇടമൺ പറഞ്ഞു...

നന്നായിട്ടുണ്ട്...*
തുടരുക...

എല്ലാ ആശംസകളും...*
May 21, 2009 12:26 AM

Saturday, May 9, 2009

ആ ബാല്യം തിരികെ വന്നെങ്കില്‍ ...................

ഒന്നൊന്നായ്‌ പെയ്തു വീഴുന്ന മഴത്തുള്ളികളായ്
എന്‍ മനസ്സിലേക്കെന്‍ ബാല്യം പെയ്തിറങ്ങുന്നു.......

പുല്ലുകള്‍ക്കിടയിലൂടെ ഓടി മറയുമ്പോഴും
മാവിന്‍ തുമ്പത്തൂഞ്ഞലാടുംപോഴും
കുന്നിക്കുരു പെറുക്കിയെടുക്കുംപോഴും
പുസ്തകത്താളില്‍ ഒളിപ്പിച്ച
മയില്‍പ്പീലിയെ തൊട്ടു തലോടുംപോഴും
ഓര്‍ത്തിരുന്നില്ല ..............
മഴ പെയ്തു തോരും പോലെ
ബാല്യവും തോരുമെന്നു്......

എങ്ങു നിന്നോ വരുന്ന ഇളംകാറ്റ്
എന്റെ തലമുടിയിഴകളെ തഴുകി
കടന്നു പോകുമ്പോള്‍
ബാല്യം എന്നിലേക്കോടിയെത്തുന്നു........

ആധിയും വ്യാധിയും ഇല്ലാത്ത ....
വികൃതിയും കൊഞ്ചലും നിറഞ്ഞ .....
എന്റെ ബാല്യം.........

കുളിക്കാന്‍ മടി കാണിക്കുന്ന
മണ്ണില്‍ കളിക്കാന്‍ കൊതിച്ച
എന്റെ ബാല്യം ..............

മരം കയറി മല കയറി
മണ്ണപ്പം ചുട്ടു നടന്ന ബാല്യം .......

മുറ്റത്ത് വിരിഞ്ഞ മുല്ലപ്പൂ
കോര്‍ത്തിണക്കി മുടിയില്‍ ചൂടി നടന്ന
എന്റെ ബാല്യം ..........

ബാല്യകാലത്തിലൂടെ എന്നോര്‍മകള്‍
നടന്നു നീങ്ങുമ്പോള്‍...
അറിയാതെ ആഗ്രഹിക്കുകയാണ്
ബാല്യം തിരികെ വന്നെങ്കില്‍.............