Saturday, May 9, 2009

ആ ബാല്യം തിരികെ വന്നെങ്കില്‍ ...................

ഒന്നൊന്നായ്‌ പെയ്തു വീഴുന്ന മഴത്തുള്ളികളായ്
എന്‍ മനസ്സിലേക്കെന്‍ ബാല്യം പെയ്തിറങ്ങുന്നു.......

പുല്ലുകള്‍ക്കിടയിലൂടെ ഓടി മറയുമ്പോഴും
മാവിന്‍ തുമ്പത്തൂഞ്ഞലാടുംപോഴും
കുന്നിക്കുരു പെറുക്കിയെടുക്കുംപോഴും
പുസ്തകത്താളില്‍ ഒളിപ്പിച്ച
മയില്‍പ്പീലിയെ തൊട്ടു തലോടുംപോഴും
ഓര്‍ത്തിരുന്നില്ല ..............
മഴ പെയ്തു തോരും പോലെ
ബാല്യവും തോരുമെന്നു്......

എങ്ങു നിന്നോ വരുന്ന ഇളംകാറ്റ്
എന്റെ തലമുടിയിഴകളെ തഴുകി
കടന്നു പോകുമ്പോള്‍
ബാല്യം എന്നിലേക്കോടിയെത്തുന്നു........

ആധിയും വ്യാധിയും ഇല്ലാത്ത ....
വികൃതിയും കൊഞ്ചലും നിറഞ്ഞ .....
എന്റെ ബാല്യം.........

കുളിക്കാന്‍ മടി കാണിക്കുന്ന
മണ്ണില്‍ കളിക്കാന്‍ കൊതിച്ച
എന്റെ ബാല്യം ..............

മരം കയറി മല കയറി
മണ്ണപ്പം ചുട്ടു നടന്ന ബാല്യം .......

മുറ്റത്ത് വിരിഞ്ഞ മുല്ലപ്പൂ
കോര്‍ത്തിണക്കി മുടിയില്‍ ചൂടി നടന്ന
എന്റെ ബാല്യം ..........

ബാല്യകാലത്തിലൂടെ എന്നോര്‍മകള്‍
നടന്നു നീങ്ങുമ്പോള്‍...
അറിയാതെ ആഗ്രഹിക്കുകയാണ്
ബാല്യം തിരികെ വന്നെങ്കില്‍.............






4 comments:

  1. നന്നായിട്ടുണ്ട് ...

    ReplyDelete
  2. അസ്സലായി .... ഇനിയും എഴുതുക....

    ReplyDelete
  3. സ്വാഗതം സുഹൃത്തെ.

    നല്ല രചനകള്‍ രചിക്കാന്‍‍ ബ്ലോഗ് സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.
    :-)
    ഉപാസന

    ReplyDelete
  4. valare nannayittundu mole... keep it up...........

    ReplyDelete